2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇത് മലയാളി വനിതകളുടെ കരളുറപ്പ്: അറുപത് ഏക്കറില്‍ നെല്‍കൃഷിക്ക് തുടക്കം

കാസിം വള്ളിക്കുന്നത്ത്

കൊപ്പം: തൊഴിലില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിളയൂര്‍ പഞ്ചായത്തിലെ വനിതാ കൂട്ടായ്മയുടെ നടീല്‍ ആരംഭിച്ചു. ഏക്കറിന് 5200 രൂപ നിരക്കില്‍ ഞാറുനടീല്‍ ഏറ്റെടുത്ത് മാങ്കുറ്റിയിലെ വനിതാ കൂട്ടായ്മയാണ് സ്വപ്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വിളയൂര്‍ മാങ്കുറ്റിയിലെ കര്‍ഷകരുടെ 60 ഏക്കറോളം സ്ഥലത്താണ് നടീല്‍ ആരംഭിച്ചത്. വര്‍ഷങ്ങളോളം ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയിരുന്ന പ്രവര്‍ത്തനമാണ് വനിതകള്‍ ഏറ്റെടുത്തത്.
ലക്ഷ്മി, സ്വപ്ന, ഇന്ദിര, ശാന്ത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇരുപതോളം വനിതകളുടെ കരളുറപ്പാണ് ഇങ്ങനെയൊരു സ്വയം തൊഴില്‍ സംരംഭത്തിന് ആരംഭമേകാന്‍ നിതാനം. പാടശേഖര സമിതി സെക്രട്ടറി വി.എന്‍ കൃഷ്ണമൂര്‍ത്തി, സമിതി പ്രസിഡന്റ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നടീല്‍ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. കൃഷി ഓഫീസര്‍ ലക്ഷ്മി, കൃഷി അസിസ്റ്റന്റ് ജീന, രാമന്‍ ഭട്ടതിരിപ്പാട് പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.