2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇതുവരെ ധനസഹായം ലഭിച്ചത് 5,27,973 കുടുംബങ്ങള്‍ക്ക്

 

തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിരയായവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ പതിനായിരം രൂപ ഇതുവരെ ലഭിച്ചത് 5,27,973 കുടുംബങ്ങള്‍ക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്. ഇവിടെ 1,52,228 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചത്. സംസ്ഥാനത്താകെ 6,10,802 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.
തിരുവനന്തപുരത്ത് 2,683, കൊല്ലം-4,306, പത്തനംതിട്ട- 40,186, ആലപ്പുഴ- 107957, കോട്ടയം – 56126, ഇടുക്കി- 3229, എറണാകുളം-152228, തൃശൂര്‍- 98,502, പാലക്കാട് -7,330, മലപ്പുറം-32,329, കോഴിക്കോട് -16,327, വയനാട് -6,619, കണ്ണൂര്‍- 151 കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിച്ചത്. എറണാകുളത്ത് 1,68,298, ആലപ്പുഴയില്‍ 1,22,058, തൃശൂരില്‍ 1,17,035, പത്തനംതിട്ടയില്‍ 45,282 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്.
നിലവില്‍ സംസ്ഥാനത്ത് 109 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. 1,144 കുടുംബങ്ങളിലെ 3,601 പേര്‍ ക്യാംപുകളില്‍ കഴിയുന്നുണ്ട്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ തൃശൂര്‍ ജില്ലയിലാണ്, 52 .ഇവിടെ 1,527 പേര്‍ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ 17 ക്യാംപുകളിലായി 812 പേരും വയനാട്ടില്‍ 15 ക്യാംപുകളിലായി 414 ഉം ഇടുക്കിയില്‍ ഒന്‍പത് ക്യാംപുകളിലായി 346 പേരും എറണാകുളത്ത് പത്ത് ക്യാംപുകളിലായി 253 പേരും കഴിയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.