2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇതാ മോട്ടോറോളയുടെ മോട്ടോ ജി5 പ്ലസ്

മോട്ടോറോളയെ ലെനോവ സ്വന്തമാക്കിയതിനു ശേഷമുള്ള മോട്ടോറോളയുടെ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. മോട്ടോ ജി5 പ്ലസ് എന്ന പേരിലുള്ള ഫോണ്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 15,000ത്തിനു താഴെ വില വരുന്ന ഇതിന് 12 എ.പി പിന്‍ക്യാമറയും 5 എം.പി മുന്‍ക്യാമറയുമാണുള്ളത്.

3000 എം.എ.ച്ച് ബാറ്ററി,5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ,ഒക്റ്റാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍,4 ജി.ബി റാം,32 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ വച്ച് നടന്ന ചടങ്ങിലാണ് കമ്പനി ഫോണ്‍ അവതരിപ്പിച്ചത്. ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News