2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തി

 

കുന്ദമംഗലം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തി. കംപാഷന്‍ നെവര്‍ എന്‍ഡ്‌സി(സി.എന്‍.ഇ)ന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പൊലിസിന്റെയും ഡി.എം.ഒയുടെയും സഹകരണത്തോടെ ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ ആശുപത്രി നിര്‍മാണ തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ക്കാണ് ക്യാംപ്നടത്തിയത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു. ടി. അബ്ദുന്നാസര്‍ അധ്യക്ഷനായി. എസ്.ഐ വി.വി വിമല്‍, അഡ്വ. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രസാദ്, അംബിക കണ്‍സ്ട്രക്ഷന്‍ എം.ഡി ഇ.ആര്‍ സതീഷ്‌കുമാര്‍, ആര്‍. നിഷാന്ത്, അബ്ദുല്‍ സലാം കുന്നോത്ത്, കെ. മധുസൂദനന്‍, എ.പി അന്ത്രു, സി. മനോജ്, ടി.കെ നാസര്‍ സംസാരിച്ചു. ഡോ. നിര്‍മല്‍, ഡോ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു തൊഴിലാളികളെ പരിശോധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.