2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഇതരസംസ്ഥാന തൊഴിലാളിയായ സുഹൃത്തില്ലെന്ന് ജിഷയുടെ സഹോദരി

കൊച്ചി: തനിക്ക് ഇതര സംസ്ഥാന തൊഴിലാളിയായ സുഹൃത്തില്ലെന്ന് ജിഷയുടെ സഹോദരി ദീപ. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

വീട് പണിക്കെത്തിയ രണ്ടുപേര്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, ഇവര്‍ മലയാളികളാണെന്നും ദീപ പറഞ്ഞു. തന്റെ സുഹൃത്തുക്കളാരും ദീപയെ പരിചയപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. മാധ്യമങ്ങള്‍ സത്യാവസ്ഥ മനസിലാക്കി വാര്‍ത്ത നല്‍കണമെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ കേസന്വേഷണം നടക്കുന്നത് ദീപയുടെ രണ്ടു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ്. ഇന്നു രാവിലെ ബെംഗളൂരുവില്‍ പിടിയിലായത് ദീപയുടെ സുഹൃത്താണെന്നും ഇയാളെ ചുറ്റിപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലിസ് നേരത്തെ അറിയിച്ചിരുന്നു.

അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഡി.വൈ.എസ്.പി ജിജി മോന്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു കഥയും കെട്ടിച്ചമയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.