2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇതരമതസ്ഥര്‍ തമ്മിലുള്ള വിവാഹം ലൗ ജിഹാദല്ല: ഹൈക്കോടതി

കൊച്ചി: വ്യത്യസ്തമതസ്ഥര്‍ തമ്മിലുള്ള വിവാഹം ലൗ ജിഹാദെന്നോ ഘര്‍വാപസിയെന്നോ ചിത്രീകരിക്കുന്നതെന്തിനെന്ന് ഹൈക്കോടതി.
തൃപ്പൂണിത്തുറ യോഗസെന്ററില്‍ അന്തേവാസിയായിരുന്ന ശ്രുതിയെ അന്യായ തടങ്കലില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി അനീസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
വ്യത്യസ്ത മതസ്ഥര്‍ വിവാഹം ചെയ്യുമ്പോള്‍ ലൗജിഹാദെന്ന രീതിയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതെന്തിനെന്നും ഡിവിഷന്‍ബെഞ്ച് ആരാഞ്ഞു. ശ്രുതിയെ യോഗകേന്ദ്രത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിച്ച കേസില്‍ അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതു സംബന്ധിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ നല്‍കി. വിവാഹശേഷവും തന്റെ ആദ്യമതത്തില്‍ തുടരുകയാണെന്ന് ശ്രുതി മൊഴി നല്‍കിയിട്ടുണ്ട്. പിന്നെ എന്തിനാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. ഗൂഢാലോചനയുടെ ഭാഗമാണ് ഈ മൊഴിയെന്നായിരുന്നു യോഗകേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. സംസ്ഥാനത്ത് നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയാകുന്നുണ്ടെന്നും യോഗകേന്ദ്രത്തെ കക്ഷി ചേര്‍ക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ശ്രുതിയുടെ കേസില്‍ ലൗജിഹാദ് ഇല്ലെന്ന് കോടതി വ്യക്തമാക്കി. ബിരുദാനന്തരബിരുദ യോഗ്യതയുള്ള ശ്രുതിക്ക് പക്വതയുണ്ടെന്നും മറ്റ് പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഭര്‍ത്താവ് അനീസ് നല്‍കിയ ഹേബിയസ് കോര്‍പസ് വിധിപറയാനായി മാറ്റുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.