2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

ഇടുക്കി-തങ്കമണി-ശാന്തിഗ്രാം റോഡ് നിര്‍മാണോദ്ഘാടനം

 

ചെറുതോണി: സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിര്‍മിക്കുന്ന ഇടുക്കി-തങ്കമണി-നാലുമുക്ക്-ശാന്തിഗ്രാം റോഡിന്റെ നിര്‍മാണോദ്ഘാടനം ഈമാസം 31ന് വൈകിട്ട് 4.30ന് ശാന്തിഗ്രാമില്‍ നടക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനാകും. റോഷി അഗസ്റ്റിന്‍ എം. എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടുക്കി ജില്ല രൂപീകൃതമായതിനു ശേഷം ഇതാദ്യമായാണ് കേന്ദ്ര റോഡ് ഫണ്ടില്‍നിന്നും ഫണ്ട് ലഭിക്കുന്നത്. 17 കോടി രൂപ ചിലവിലാണ് ഇടുക്കി-ശാന്തിഗ്രാം റോഡ് നിര്‍മിക്കുന്നത്.
ദേശീയ നിലവാരത്തിലുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇടുക്കിയുടെ കാര്‍ഷിക മേഖലയുടെ പുരോഗതി കൂടുതല്‍ മുന്നോട്ട് വരുമെന്നും എം.പി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.