2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇടുക്കിയില്‍ മഞ്ഞ അലര്‍ട്ട്; വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടി

തൊടുപുഴ: ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത പരിഗണിച്ച് 29, 30 തിയതികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാതലത്തില്‍ ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍ 04862 233111, 04862 233130, 9383463036, 9061566111.
ജില്ലയിലെ അഞ്ചു താലൂക്കുകളിലും അടിയന്തര സാഹചര്യങ്ങള്‍ മറികടക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.
അതേസമയം മഞ്ഞ അലര്‍ട്ട് വിനോദസഞ്ചാര മേഖലയക്ക് തിരിച്ചടിയായി. വേനല്‍ മഴ ശക്തിപ്രാപിച്ചെങ്കിലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചിരുന്നു. എന്നാല്‍ പെട്ടെന്നെത്തിയ മുന്‍കരുതല്‍ നടപടികള്‍ മൂന്നാര്‍, തേക്കടി തുടങ്ങിയ മേഖലകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് നിലക്കാന്‍ കാരണമായി.
മാസങ്ങള്‍ക്ക് മുന്‍പ് മുറികള്‍ ബുക്കുചെയ്ത പലരും യെല്ലോ അലര്‍ട്ട് എത്തിയതോടെ പിന്‍മാറി. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മഴയെ അവഗണിച്ച് സന്ദര്‍ശകര്‍ ഇടുക്കിയിലേക്ക് എത്തിതുടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News