2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

ഇടുക്കിയില്‍ നേരിയ ഭൂചലനം

തൊടുപുഴ: ഇടുക്കി അണക്കെട്ടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. ഇന്നലെ പുലര്‍ച്ചെ 4.48നുണ്ടായ ചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തി.
കുളമാവ് അണക്കെട്ടിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭൂകമ്പമാപിനിയിലാണ് ചലനം രേഖപ്പെടുത്തിയത്. കുളമാവ്, ചെറുതോണി, മൂലമറ്റം എന്നിവിടങ്ങളില്‍ പ്രകമ്പനമുണ്ടായി. കുളമാവ് ഭൂകമ്പമാപിനി സ്റ്റേഷന് 10 കിലോമീറ്ററിനുള്ളില്‍ വനത്തിലാണ് പ്രഭവകേന്ദ്രം. അഞ്ചു മുതല്‍ ഏഴു സെക്കന്‍ഡ് വരെ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളില്ല.
അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗം അറിയിച്ചു. ഇടുക്കി അണക്കെട്ട് സംഭരണ ശേഷിയുടെ 69 ശതമാനം നിറഞ്ഞുകിടക്കുകയാണ്. 2374.6 അടിയാണ് ഇന്നലത്തെ ജലനിരപ്പ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.