2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഇടുക്കിയില്‍ എ.ഐ.എ.ഡി.എം.കെ കലാപത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടുക്കിയില്‍ അണ്ണാ ഡി.എം.കെ ആഭ്യന്തര കലാപത്തിന്  ശ്രമിക്കുന്നതായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.
മദ്യവും പണവും നല്‍കി വോട്ടര്‍മാരെ  സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടെന്നും  റിപ്പോര്‍ട്ടിലുണ്ട്.

അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഇടുക്കിയിലെ പീരുമേട്,  ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ കലാപത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ജില്ലയില്‍ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ്  പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ്  അന്വേഷണം  നടത്തിയത്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ 12 എണ്ണത്തിലും അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍  ഉള്‍പ്പെടെ 12 പേര്‍ പ്രതികളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.