2019 March 24 Sunday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ഇടയ പീഡനം: പൊലിസിനെതിരേ ന്യൂനപക്ഷ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: ജനന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കുന്നുവെന്ന പരാതിയില്‍ പൊലിസിനെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ കേസെടുത്തു.
ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസ് ഡി.ജി.പിയും കൊച്ചി റേഞ്ച് ഐ.ജിയും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കേസിലെ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നതായി വാര്‍ത്തവന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. സംസ്ഥാന പൊലിസ് മേധാവിയോടും കൊച്ചി റേഞ്ച് ഐ.ജിയോടും അടിയന്തരമായി റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവിറക്കി. റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.