2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇടതുസര്‍ക്കാര്‍ പീഡനക്കേസുകള്‍ അട്ടിമറിക്കുന്നു

 

കോഴിക്കോട്: ഇടതുസര്‍ക്കാര്‍ സ്ത്രീപീഡനക്കേസുകള്‍ അട്ടിമറിക്കുകയാണെന്ന് ആര്‍.എം.പി. പാര്‍ട്ടി അംഗം പീഡിപ്പിച്ചാല്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന ന്യായംപറഞ്ഞ് ഇരകളായ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി രണ്ടുമാസം പിന്നിട്ടിട്ടും കേരള പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. എം.എല്‍.എ പീഡിപ്പിച്ചുവെന്ന് വനിതാ നേതാവ് പരാതി പറഞ്ഞപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്നാണ് പറഞ്ഞത്.
പീഡനക്കേസുകളെല്ലാം പാര്‍ട്ടിയും സഭകളും സമുദായങ്ങളും മാത്രം അന്വേഷിക്കുകയാണെങ്കില്‍ ഇവിടെ കോടതിയും സര്‍ക്കാരും ആവശ്യമില്ലെന്നും വേണു കളിയാക്കി.
സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നിലപാട് ഖേദകരമാണ്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എം.പിയുടെ മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 12ന് ജലന്ധറിലെ ബിഷപ്പിന്റെ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് ഹരിഹരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.