2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

‘ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി കൂടി ഉടന്‍ രാജിവയ്‌ക്കേണ്ടിവരും’

 

വേങ്ങര: പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിക്കു കൂടി ഉടന്‍ രാജിവയ്‌ക്കേണ്ടിവരുമെന്നും നാടു ഭരിക്കാന്‍ യോഗ്യതയില്ലാത്തവരാണ് ഭരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര കച്ചേരിപ്പടിയില്‍ യു.ഡി.എഫ് പൊതുസമ്മേളനനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
പതിനേഴ് മാസം കൊണ്ട് രണ്ട് മന്ത്രിമാര്‍ രാജിവച്ച സ്ഥിതി വിശേഷം കേരളത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല. മന്ത്രിമാര്‍ക്ക് കേരളജനത പൂജ്യം മാര്‍ക്കിട്ട് കഴിഞ്ഞു. എല്ലാം ശരിയാവും എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ മന്ത്രിമാര്‍ എല്ലാവരെയും ശരിയാക്കിയ അവസ്ഥയാണുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷ രണ്ടു പ്രാവശ്യം മാറ്റിവച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെ ചരിത്രം തിരുത്തി. ലീഗില്‍ നിന്ന് പിണങ്ങിപ്പോയ ഒരു മന്ത്രിയെ ഒരു ചുക്കിനും കൊള്ളില്ലെന്ന് പിണറായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.