2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇടതുസര്‍ക്കാരിനെ നയിക്കുന്നത് കച്ചവട ലോബി: ഡീന്‍

കാട്ടാക്കട: ഇടതുസര്‍ക്കാരിനെ  നയിക്കുന്നത് കച്ചവട ലോബിയാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്  ഡീന്‍ കുര്യാക്കോസ്. ബുധനാഴ്ചത്തെ യു.ഡി.എഫ് ഹര്‍ത്താലിനോടനുബന്ധിച്ചു  റിമാന്‍ഡിലായി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്ക്  സ്വീകരണം നല്‍കി  സംസാരിക്കുകയായിരുന്നു ഡീന്‍.
ഇതിന്റെ ഭാഗമായാണ് മുപ്പത്തിയഞ്ചു ശതമാനം ഫീസ്  സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നത്.  ഫീസ് വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ഡീന്‍ പറഞ്ഞു. യൂത്ത്  കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍ .എസ് .നുസൂര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, എം.ആര്‍ ബൈജു,പീരു മുഹമ്മദ്, അഡ്വ. രാജീവ് ,ഡി.സി.സി ജനറല്‍ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.