2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇഞ്ചുറി ഗോളില്‍ ഗോവയെ തകര്‍ത്ത് കൊല്‍ക്കത്ത

 

ഫറ്റോര്‍ഡ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ ഗോവയ്ക്ക് തോല്‍വി. ഇഞ്ചുറി ടൈമിലെ ഗോളാണ് ഗോവയെ വീഴ്ത്തിയത്. 91-ാം മിനിറ്റ് വരെ ഓരോഗോള്‍ വീതം നേടി സമനിലപാലിച്ച മത്സരം അവസാന മിനിറ്റിലെ സ്റ്റീഫന്‍ പിയേഴ്‌സന്റെ ഗോളില്‍ അത്‌ലറ്റിക്കോ വരുതിയിലാക്കുകയായിരുന്നു.

28-ാം മിനിറ്റില്‍ യുവാന്‍ ബെലന്‍ങ്കോസോയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ലീഡ് നേടി. ഒന്നാം പകുതിയില്‍ പിന്നെ ഗോളൊന്നുമുണ്ടായില്ല. 80-ാം മിനിറ്റില്‍ മന്ദര്‍ റാവു ദേശായിയുടെ വക കൊല്‍ക്കത്തയ്ക്ക് സമനില ഗോള്‍ നേടി. ഇഞ്ചുറിടൈമില്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഗോവന്‍ വല കുലുക്കുകയായിരുന്നു.

ജയത്തോടെ 12 മത്സരങ്ങളില്‍നിന്നു കൊല്‍ക്കത്തയ്ക്ക് 19 പോയിന്റായി. അത്രയുംതന്നെ മത്സരങ്ങളില്‍നിന്നു 11 പോയിന്റ് മാത്രമുള്ള എഫ്.സി ഗോവ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News