2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സാഞ്ചസിന്റെ മികവില്‍ ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ വെസ്റ്റ്‌ബ്രോമിനെ എതിരില്ലാത്ത രണ്ടു ഗോളിന ആഴ്‌സണല്‍ തകര്‍ത്തു. സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളാണ് ഗണ്ണേഴ്‌സിന് മികച്ച ജയം സമ്മാനിച്ചത്. തകര്‍പ്പന്‍ മുന്നേറ്റത്തോടെയാണ് ആഴ്‌സണല്‍ മത്സരം ആരംഭിച്ചത്. കളിയുടെ ആറാം മിനുട്ടില്‍ തന്നെ അവര്‍ ഗോള്‍ നേടാന്‍ സാധിച്ചു. തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ഒലിവര്‍ ജിറൂദും പെര്‍ മെറ്റസാക്കറും വെസ്റ്റ്‌ബ്രോമിന് ഭീഷണിയുയര്‍ത്തി. എന്നാല്‍ ഇവര്‍ സമര്‍ഥമായി സാഞ്ചസിന് പാസ് നല്‍കി. താരം മികച്ചൊരു ഷോട്ടിലൂടെ വലകുലുക്കുകയും ചെ യ്തു. പിന്നീട് നിരന്തരം നീക്കം നടത്താന്‍ ആഴ്‌സണലിന് സാധിച്ചു. മെസുറ്റ് ഒസിലിന്റെ തകര്‍പ്പനൊരു ഷോട്ട് വെസ്റ്റ്‌ബ്രോം പ്രതിരോധതാരം മക്ഓലെ അതിലും മികച്ച രീതിയില്‍ സേവ് ചെയ്തു.

എന്നാല്‍ ആഴ്‌സണലിന്റെ നീക്കത്തില്‍ പതറാതെ തിരിച്ചടിക്കാനും വെസ്റ്റ്‌ബ്രോമിന് സാധിച്ചു. ജെയിംസ് മക്‌ലീന്‍ എടുത്ത മനോഹരമായൊരു കോര്‍ണര്‍ മക്ഓലെ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ പോസ്റ്റിന് തട്ടി പുറത്തേക്ക് പോകുകയായിരുന്നു. തൊട്ടുപിന്നാലെ ഒസില്‍ വീണ്ടുമൊരു ഷോട്ട് തൊടുത്തെങ്കില്‍ ക്രെയ്ഗ് ഡോസന്‍ ഇത്തവണ പന്ത് തട്ടിയകറ്റി. എന്നാല്‍ 38ാം മിനുട്ടില്‍ ആഴ്‌സണല്‍ വീണ്ടും ലീഡുയര്‍ത്തി. ആരോണ്‍ റാംപ്‌സിയെ ക്ലോഡിയോ യാക്കോബ് ഫൗള്‍ ചെയ്തതിന് ആഴ്‌സണലിന് അനുകൂലമായി ഫ്രീകിക്ക്. 20 വാര അകലെ നിന്ന് സാഞ്ചസ് എടുത്ത് കിക്ക് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. ഗോള്‍ വഴങ്ങിയതോടെ വെസ്റ്റ്‌ബ്രോം പ്രതിരോധത്തിലേക്ക് വീണു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോളിന് ശ്രമിച്ചെങ്കിലും ഫിനിഷ് പിഴവ് തിരിച്ചടിയായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.