2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇംഗ്ലീഷ് പരീക്ഷക്കൊരുങ്ങി ഓസീസ്

 

ബെര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്ക് ആര് നടന്ന് കയറുമെന്ന് ഇന്ന് കാത്തിരുന്ന് കാണാം. ചിര വൈരികളായ ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്നത്തെ മത്സരത്തില്‍ പ്രവചനം അപ്രാപ്യമാണ്. ഒരു പക്ഷെ ഫൈനലിനേക്കാള്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമായിരിക്കും ഇന്നത്തേത്. കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ ഇരുടീമുകളും അങ്കത്തിനിറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ട് 3ന് ബെര്‍മിങ്ഹാമിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ പോരാട്ടം നടക്കുന്നത്. ലോകകപ്പില്‍ ആസ്‌ത്രേലിയയുടെ റെക്കോര്‍ഡ് ഇംഗ്ലണ്ട@ിനെ ശരിക്കും ഭയപ്പെടുത്തുന്നതാണ്. നോക്കൗട്ട് റൗ@ണ്ടില്‍ അമ്പരപ്പിക്കുന്ന റെക്കോര്‍ഡാണ് കംഗാരുപ്പടയ്ക്കുള്ളത്. കഴിഞ്ഞ ഏഴു സെമി ഫൈനലുകളില്‍ ഒന്നില്‍പ്പോലും ഓസീസ് തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഈ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ ഇയോന്‍ മോര്‍ഗനും സംഘത്തിനും തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുക്കേ@ണ്ടി വരും. ഇരു ടീമുകളും മികച്ച ബാറ്റിങ്‌നിരയുള്ള ടീമായതിനാല്‍ ആദ്യം ആര് ബാറ്റ് ചെയ്താലും മികച്ച വെടിക്കെട്ടും മികച്ച സ്‌കോറും പ്രതീക്ഷിക്കാം. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 638 റണ്‍സ് കണ്ടെത്തിയ ഡേവിഡ് വാര്‍ണറാണ് ഓസീസ് കരുത്ത്. കളിച്ച ഏല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. 507 റണ്‍സെടുത്ത ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും ഇംഗ്ലണ്ടിന് ഭീഷണിയാകും. 462 റണ്‍സ് സമ്പാദ്യമുള്ള ഇംഗ്ലണ്ടിന്റെ ജോണി ബയറിസ്റ്റോയാണ് ഇംഗ്ലീഷ് സംഘത്തിന് കരുത്ത് പകരുന്നത്. സെമിക്ക് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം കംഗാരുക്കള്‍ക്കൊപ്പമായിരുന്നു. ഇത് ഇന്നത്തെ മത്സരത്തിലും ആസ്‌ത്രേലിയക്ക് ഗുണം ചെയ്യും. ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഓസീസ് ഏറെ മുന്നിലാണ്. ഇതുവരെ ഏറ്റുമുട്ടിയ 148 ഏകദിനങ്ങളില്‍ 82ലും ജയം ഓസീസിനായിരുന്നു. 61 മത്സരങ്ങളിലാണ് ഇംഗ്ല@ണ്ട് ജയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ പരാജയപ്പെട്ട ടീമില്‍ ഒരു മാറ്റവുമായാണ് ഓസീസ് ഇറങ്ങുക. പരുക്കേറ്റ ഉസ്മാന്‍ കവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്‌സോംബ് ടീമിലെത്തും. താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരിക്കും ഇത്. അതേസമയം, ഇംഗ്ല@ണ്ട് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പുറത്താവലിന്റെ വക്കിലായിരുന്ന ഇംഗ്ല@ണ്ട് അവസാന ര@ണ്ടു മത്സരങ്ങളും ജയിച്ചാണ് സെമിയില്‍ കടന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.