2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇംഗ്ലിഷ് വീര്യം

 

മാഞ്ചസ്റ്റര്‍: ബ്രോഡിന്റെ വീര്യം വീണ്ടും കൂടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ചാരമായി. മഴയെടുത്ത നാലാം ദിനത്തിന് ശേഷമെത്തിയ അവസാന ദിനത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ക്രിസ് വോക്‌സും ചേര്‍ന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തിയപ്പോള്‍ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് 269 റണ്‍സിന്റെ മികച്ച ജയം, ഒപ്പം പരമ്പരയും. നേരത്തെ കൈവിട്ട ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. സ്‌കോര്‍ ഇംഗ്ലണ്ട് 369/രണ്ടിന് 226 ഡിക്ലയര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് 197/129. ബ്രോഡ് തന്നെയാണ് കളിയിലെ താരവും. റോസ്റ്റന്‍ ചേസും ബ്രോഡും ചേര്‍ന്ന് പരമ്പരയിലെ താരപ്പട്ടം പങ്കിട്ടു.
ആദ്യ ഇന്നിങ്‌സില്‍ നടത്തിയ നേരിയ ചെറുത്തു നില്‍പ്പ് പോലും വിന്‍ഡീസ് നിരയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുക്കാനായില്ല. അഞ്ചു വിക്കറ്റെടുത്ത വോക്‌സിന്റെയും നാലു വിക്കറ്റെടുത്ത ബ്രോഡിന്റെയും ബൗളിങ്ങില്‍ പരുങ്ങി എതിരാളികള്‍ കൊഴിഞ്ഞുപോവുകയായിരുന്നു.
അഞ്ചാം ദിനം രണ്ടിന് 10 റണ്‍സെന്ന നിലയില്‍ നിന്ന് വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചെങ്കിലും വീണ്ടും മഴ വില്ലന്റെ വേഷത്തിലെത്തി. എങ്കിലും അല്‍പം കഴിഞ്ഞ് മഴ മാറിയതോടെ ബാറ്റിങ് തുടര്‍ന്ന വിന്‍ഡീസ് വീണ്ടും തകര്‍ന്നടിഞ്ഞു. ഓരോരുത്തരും പവലിയനിലേക്ക് ഘോഷയാത്ര തന്നെ നടത്തിയപ്പോള്‍ വിന്‍ഡീസിന്റെ പോരാട്ടം 129 റണ്‍സില്‍ അവസാനിച്ചു. 31 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ടോപ് സ്‌കോറര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.