2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഇംഗ്ലണ്ട് തകര്‍ച്ചയില്‍

 

സൗതാംപ്റ്റണ്‍: നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 273 റണ്‍സിന് പുറത്താക്കി രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 178 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ടു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ഇതോടെ ഇംഗ്ലണ്ട് 204 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
68 റണ്‍സുമായി ജോസ് ബ്ടലറും 21 റണ്‍സുമായി സാം കറനുമാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ തകര്‍ച്ചയിലായിരുന്ന ഇംഗ്ലണ്ടിനെ വൈസ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും സാംകറനും കൂടിയാണ് ഭേതപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ജോ റൂട്ട് 48 റണ്‍സ് നേടി. കീറ്റണ്‍ ജെന്നിങ്‌സ് (36), അലൈസ്റ്റര്‍ കുക്ക് (12), ജോണി ബൈര്‍‌സ്റ്റോവ് (0), മോയിന്‍ അലി (9) എന്നിവരാണ് പുറത്തായ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ടും ഇഷാന്ത് ശര്‍മ, അശ്വിന്‍, ബുംറ എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.