2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജോ റൂട്ട്(124) മോയിന്‍ അലി(117) ബെന്‍ സ്റ്റോക്‌സ്(128) എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ 537 റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മറുപടി ബാറ്റിങില്‍ വിക്കറ്റ് പോവാതെ 63 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. മുരളി വിജയ്(25) ഗൗതം ഗംഭീര്‍ എന്നിവരാണ് ക്രീസില്‍.
ബാറ്റിങിനനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ ഓപണര്‍ ശ്രദ്ധാപൂര്‍വം ബാറ്റ് ചെയ്യുകയായിരുന്നു. 70 പന്ത് നേരിട്ട വിജ്യ നാലു ബൗണ്ടറിയടിച്ചിട്ടുണ്ട്. ഗംഭീര്‍ 68 പന്തില്‍ നാലു ബൗണ്ടറിയടക്കമാണ് പുറത്താവാതെ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ വമ്പന്‍ സ്‌കോറിനെതിരേ ലീഡ് നേടണമെങ്കില്‍ മുന്‍നിരതാരങ്ങള്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
നേരത്തെ നാലിന് 311 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലിയും ബെന്‍ സ്റ്റോക്‌സും നന്നായി ബാറ്റു ചെയ്തു.
പക്ഷേ സെഞ്ച്വറി തികച്ച ശേഷം മോയിന്‍ അലിക്ക് മുന്നോട്ടു പോവാന്‍ സാധിച്ചില്ല. ഷമി അലിയെ ബൗള്‍ഡാക്കുകയായിരുന്നു. 213 പന്തില്‍ 13 ബൗണ്ടറിയടക്കമാണ് മോയിന്‍ അലി സെഞ്ച്വറി തികച്ചത്.
എന്നാല്‍ ഇതിനു ശേഷം വന്ന ജോണി ബെയര്‍‌സ്റ്റോ(46) സ്റ്റോക്‌സിന് മികച്ച പിന്തുണ നല്‍കി. 57 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും അടിച്ച ബെയര്‍‌സ്റ്റോ ആറാം വിക്കറ്റില്‍ സ്റ്റോക്‌സിനൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഷമി തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നീടെത്തിയവര്‍ പെട്ടെന്ന് തന്നെ കൂടാരം കയറി. ക്രിസ് വോക്‌സ്(4) ആദില്‍ റഷീദ്(5) എന്നിവരെ ജഡേജയാണ് പുറത്താക്കിയത്.
എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ സഫര്‍ അന്‍സാരി(32)ക്കൊപ്പം ചേര്‍ന്ന് സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 500 കടത്തുകയായിരുന്നു. 235 പന്തില്‍ 13 രണ്ടു സിക്‌സറും പറത്തിയ സ്റ്റോക്‌സ് ഒന്‍പതാമനായാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.