2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ

 

സതാംപ്ടണ്‍: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിടിച്ചു കെട്ടി. ഒരു സമയത്ത് 36 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
ഇതില്‍ നിന്ന് ഇംഗ്ലണ്ട് കരകയറുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി നഷ്ടപ്പെട്ട് 86 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലായി. ഏഴാം വിക്കറ്റില്‍ മോയിന്‍ അലിയും സാം കറനും ചേര്‍ന്നാണ് അല്‍പമെങ്കിലും റണ്‍സ് കെട്ടിപ്പടുത്തത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെന്‍ സ്റ്റോക്‌സ്(23), ജോസ് ബട്‌ലര്‍(21) എന്നിവര്‍ തുടക്കത്തിലേ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
73 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 238 റണ്‍സെടുത്തു. മുഹമ്മദ് ശമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.
കറനും ബ്രോഡുമാണ് ക്രീസില്‍. കറന്റെ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.