2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഇംഗ്ലണ്ടിനെ കീഴടക്കി ബെല്‍ജിയം മൂന്നാംസ്ഥാനത്ത് (2-0)

സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കി ബെല്‍ജിയം ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്ത്.

നാലാം മിനുട്ടില്‍ തോമസ് മ്യുനിയറാണ് ആദ്യ ഗോള്‍ ബെല്‍ജിയത്തിനായി നേടിയത്. 82-ാം മിനുട്ടില്‍ ഈഡന്‍ ഹസാര്‍ഡ് രണ്ടാം ഗോളും നേടി ഇംഗഌണ്ടിന്റെ വല നിറച്ചു.

റഷ്യന്‍ ലോകകപ്പില്‍ ഒറ്റ തോല്‍വിമാത്രം വഴങ്ങിയാണ് ബെല്‍ജിയം റഷ്യയില്‍നിന്നു വിമാനം കയറുന്നത്. ഇതുവരെയുള്ള ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. 1986 ല്‍ നേടിയ നാലാം സ്ഥാനമായിരുന്നു ബെല്‍ജിയത്തിന്റെ ഇതുവരെയുള്ള മികച്ച നേട്ടം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.