2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ഇംഗ്ലണ്ടിനെ ഇന്ത്യ വരിഞ്ഞുകെട്ടി

ലണ്ടന്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഇന്ത്യന്‍ ബൗളര്‍മാരാണ് തുടക്കം അവിസ്മരണീയമാക്കിയത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ഇഷാന്ത് ശര്‍മയുടെ മികച്ച ബൗളിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായത്. 21 ഓവര്‍ എറിഞ്ഞ ഇഷാന്ത് 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ബുംറ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. പകരക്കാരനായെത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 3-1ന് മുന്നിലാണിപ്പോള്‍. സതാംപ്ടണ്‍ ടെസ്റ്റിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.
ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഹനുമ വിഹരിയും സ്പിന്നര്‍ അശ്വിന് പകരം ജഡേജയുമാണ് ടീമിലെത്തിയത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 292മത്തെ താരമാണ് വിഹരി. അവസാന രാജ്യാന്തര ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക് 71 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ചു.
190 പന്തില്‍ നിന്നായിരുന്നു കുക്ക് 71 റണ്‍സ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് നിരയില്‍ കുക്ക് മാത്രമാണ് മികച്ച് നിന്നത്. ജോ റൂട്ട്, ജെയിംസ് ബ്രിസ്റ്റോ, സാം കറന്‍ എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല. 170 പന്ത് നേരിട്ട മൊയീന്‍ അലി അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് നിരയില്‍ മികച്ചു നിന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.