2017 March 29 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ തന്നെ നുണകള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
-ജോണ്‍ ആല്‍ബര്‍ട്ട്

ആ ഖജനാവ് തകര്‍ന്നാല്‍…

2011ലെ സി.ഡി.എസിന്റെ പഠനം പ്രവാസികളുടെ പ്രതിസന്ധികളെക്കുറിച്ചുള്ള ആഴം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊരു ചര്‍ച്ചക്കെടുക്കാന്‍ അധികൃതരോ പ്രവാസികളോ പോലും തയാറായിരുന്നില്ല. അന്നു മാത്രം 13 ലക്ഷം പേര്‍ ഗള്‍ഫില്‍ നിന്നു തിരിച്ചെത്തിയവരായി കേരളത്തിലുണ്ടെണ്ടന്നും 1.7 ലക്ഷം പേര്‍ തിരിച്ചെത്തിയതില്‍ 60,000 പേര്‍ നേരിട്ടു പ്രതിസന്ധി ഏറ്റുവാങ്ങി വന്നവരാണെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും മടങ്ങിയെത്തിയവരുടെ തൊഴില്‍ വൈദഗ്ധ്യം കേരളം പ്രയോജനപ്പെടുത്തിയില്ലെന്നായിരുന്നു അതില്‍ ചൂണ്ടണ്ടിക്കാട്ടിയിരുന്നത്.
മറ്റൊരു കണ്ടെണ്ടത്തല്‍ 29 പേരില്‍ ഒരാള്‍ വിദേശത്തുനിന്നു തിരിച്ചെത്തിയവരാണെന്നും നൂറുപേരെ എടുത്താല്‍ 16 പേരും ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയവരാണെന്നതുമായിരുന്നു.

കേരളത്തിന്റെ സിനിമയടക്കമുള്ള വിനോദങ്ങളെ, രാഷ്ട്രീയ പാര്‍ട്ടികളെ, മതസ്ഥാപനങ്ങളെ, പത്രങ്ങളെ, ചാനലുകളെ എല്ലാം സാമ്പത്തികമായി കരകയറ്റിയിട്ടുള്ളത് ഗള്‍ഫ് മലയാളികളാണെന്ന് സുപ്രഭാതം ഫീച്ചര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായി കൈകാര്യം ചെയ്താല്‍ കേരളത്തെ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിയുന്ന ഖജനാവാണ് ഗള്‍ഫെന്നും. അതുകൊണ്ട് ആ ഖജനാവിനെ തകര്‍ക്കരുത്.  പക്ഷേ നമുക്കെന്തു ചെയ്യാനാകും…?

 

കുഞ്ഞിമൊയ്തീന്‍
മഞ്ഞപ്പറ്റ, മഞ്ചേരി