2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ആസ്‌ത്രേലിയക്ക് ജയം

 

ലണ്ടന്‍: ഇന്ത്യയോടേറ്റ പരാജയത്തിന്റെ ക്ഷീണം മാറ്റി ആസ്‌ത്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ പാക്കിസ്താനെ 41 റണ്‍സിന് പരാജയപ്പെടുത്തിയാണ് ആസ്‌ത്രേലിയ വിജയ വഴിയില്‍ തിരിച്ചെത്തിയത്. ടോസ് നേടിയ പാക്കിസ്താന്‍ ആസ്‌ത്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 307 റണ്‍സാണ് സ്വന്തമാക്കിയത്. പാക്ക് ബൗളര്‍ മുഹമ്മദ് അമീറിന്റെ സൂപ്പര്‍ ബൗളിങ്ങാണ് ആസ്‌ത്രേലിയയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്.

ഒരു ഘട്ടത്തില്‍ 330ന് മുകളില്‍ നേടുമെന്നു കരുതിയ കംഗാരുപ്പടയെ അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ പാക്കിസ്താന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. 10 ഓവറില്‍ ര@ണ്ടു മെയ്ഡനുള്‍പ്പെടെ 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മുഹമ്മദ് അമീര്‍ അഞ്ച് വിക്കറ്റെടുത്തത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ഓസീസിന്റെ സ്‌കോര്‍ 300 കടത്തിയത്. 111 പന്തില്‍ 11 ബൗ@ണ്ടറികളും ഒരു സിക്‌സറുമടക്കം വാര്‍ണര്‍ 107 റണ്‍സ് നേടി. നായകന്‍ ആരോണ്‍ ഫിഞ്ചാണ് (82) മറ്റൊരു പ്രധാന സ്‌കോറര്‍.
84 പന്തില്‍ ആറു ബൗ@ണ്ടറികളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഫിഞ്ച് 82 റണ്‍സെടുത്തത്. ഓസീസ് നിരയില്‍ മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ഷോണ്‍ മാര്‍ഷ് (23), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), അലെക്‌സ് കാരി (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

പരുക്കേറ്റ മാര്‍ക്കസ് സ്റ്റോയ്ണിസിനു പകരം ഷോണ്‍ മാര്‍ഷ് ടീമിലെത്തിയപ്പോള്‍ ആദം സാംപയ്ക്കു പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സനും കളിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന്‍ നിരയില്‍ ഇമാമുല്‍ ഹഖ് മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. 75 പന്ത് നേരിട്ട ഹഖ് 53 റണ്‍സ് സ്വന്തമാക്കി.

നായകന്‍ സര്‍ഫ്രാസ് അഹ്മദ് അവസാനം വരെ പിടിച്ച് നിന്നെങ്കിലും 46-ാം ഓവറില്‍ റണ്‍ ഔട്ടാകുകയായിരുന്നു. നാല് മത്സരം കളിച്ച പാക്കിസ്താന് ഒറ്റ ജയം മാത്രമേ നേടാനിയിട്ടുള്ളു. അടുത്ത മത്സരത്തില്‍ ഞായറാഴ്ച പാക്കിസ്താന്‍ ഇന്ത്യയെ നേരിടും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.