
കോഴിക്കോട്: വിഖ്യാതമായ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബറോ നടത്തുന്ന എംആര്‍സിഎസ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിനുള്ള പ്രാരംഭപരീക്ഷ പരിശീലനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിക്കുന്നു.
എഡിന്‍ബറോ എംആര്‍സിഎസ് പരിശീലനസൗകര്യം ലഭ്യമായ കേരളത്തിലെ ഏക കേന്ദ്രമാണ് ആസ്റ്റര്‍ മിംസ്.
എഡിന്‍ബറോ എംആര്‍സിഎസ് പ്രവേശനത്തിനായുള്ള ഒബ്ജക്റ്റീവ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാമിനേഷനുള്ള പരിശീലനം ഓഗസ്റ്റ് 11-12 തീയതികളിലായാണ് നടക്കുക. ചര്‍ച്ചകളും അവതരണങ്ങളും പ്രാക്ടിക്കല്‍ സെഷനുകളും എംആര്‍സിഎസ് ട്യൂട്ടര്‍മാരുടെ ക്ലാസുകളും പ്രാരംഭപരീക്ഷയ്ക്ക് മുന്നോടിയായുള്ള കോഴ്സിനൊപ്പമുണ്ടാകും.
എംആര്‍സിഎസ് പരിശീലകനും ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കൃഷ്ണകുമാറാണ് പരിശീലനപരിപാടിയുടെ കണ്‍വീനര്‍. എഡിന്‍ബറോ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ എംആര്‍സിഎസ് പ്രാരംഭപരീക്ഷ പരിശീലനത്തിനുള്ള സെന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ആസ്റ്റര്‍ മിംസ് പുലര്‍ത്തുന്ന മികച്ച നിലവാരത്തിനുള്ള അന്താരാഷ്ട്രതലത്തിലുള്ള അംഗീകാരമായി കരുതുന്നുവെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. സാന്റി സജന് പറഞ്ഞു.
എഡിന്‍ബറോ എംആര്‍സിഎസ് ഒബ്ജക്റ്റീവ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാമിനേഷന് പരിശീലനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 9847020062 എന്ന നമ്പരില്‍ ബന്ധപ്പെടുക.