2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ആസ്ത്മ കവര്‍ന്നെടുക്കുന്നത് പ്രതിവര്‍ഷം ആയിരം ജീവിതങ്ങള്‍

ഡോ. ജലീല്‍ കരുവാറ്റ

വായുമലിനീകരണത്തിന്റെ ഇരകളായിരിക്കുന്നു മനുഷ്യര്‍. മലിനീകരണം അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്നുവേണം പറയാന്‍. നാനാവിധത്തില്‍ ഭൂമി മലീമസമാകുന്നു. ഇന്ന് വായുമലിനീകരണത്തിന്റെ തോത് കണ്ടമാനം കൂടിയിരിക്കുന്നു. അതിന്റെ പരിണത ഫലമെന്നോണം ലോകത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വ്യാപകമാകുകയാണ്.
അത്തരത്തില്‍ ഭീകരത വിതയ്ക്കുന്ന രോഗമാണ് ആസ്ത്മയും. ലോകത്ത് പ്രതിവര്‍ഷം ആയിരം പേരാണ് ആസ്ത്മ കാരണം മരണമടയുന്നത്. 80 ശതമാനം ആസ്ത്മ രോഗികളും വായുമലിനീകരണമാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആസ്ത്മയുടെ ആക്രമണശേഷി അറിയണമെങ്കില്‍ വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കണം. അതായത് ഓരോ പത്തുസെക്കന്റിലും ഒരാള്‍ ആസ്ത്മയുടെ കടുത്ത ആക്രമണത്തിനുവിധേയനാകുന്നു. ശ്വാസംമുട്ടലുള്ളവര്‍ മതിയായ സുരക്ഷയെടുത്തില്ലെങ്കില്‍ ഇത്തരം ആക്രമണങ്ങളില്‍ രക്ഷനേടുക പ്രയാസകരമാകും.
ഏറെ പ്രക്ഷുബ്ധമായതാണ് ആസ്ത്മ രോഗികളുടെ ശ്വാസകോശക്കുഴലുകള്‍. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള മലിനീകരണവും താപനിലയിലെ വ്യതിയാനവും പൂമ്പൊടി തുടങ്ങിയവ ഇവര്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കും. ഇത് പ്രതിരോധിക്കാന്‍ ശ്വാസനാളികള്‍ക്ക് കെല്‍പുണ്ടാവില്ല. ഈ സമയം ഇന്‍ഹേലറുകളോ കഴിക്കുന്ന സ്റ്റിറോയിഡ് പരിചരണമോ ഇവര്‍ക്ക് കൂടിയേതീരൂ.
പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ആസ്ത്മയ്ക്ക് ചികിത്സ തേടുന്നതിനുമുന്‍പ് രോഗികള്‍ തന്നെ ഒരു ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതാണ് നല്ലതെന്നാണ്. അത്തരം ഒരു ആക്ഷന്‍ പ്ലാന്‍ തയാറാക്കിയാല്‍ ആശുപത്രിയില്‍ പോകുന്നത് നാലിരട്ടിയായി കുറയ്ക്കാന്‍ പറ്റും.
ആസ്ത്മ ചികിത്സയ്ക്ക് ഇന്നും ഇന്‍ഹേലറുകളും സ്റ്റിറോയിഡുകളുമാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇതിനൊപ്പം ശ്വാസനാളികള്‍ എപ്പോഴും തുറന്നിരിക്കാന്‍ സഹായിക്കുന്ന റിലീവര്‍ ഇന്‍ഹേലറുകളും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.