2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആസാർ ടി.വി ഡയറക്ടറെ ആദരിച്ചു

ദമാം: സഊദി അറേബ്യയുടെ ചരിത്ര ഭൂമികളെ ദൃശ്യ വൽകരിക്കുന്ന ആസാർ (അറ്റ്ലസ് സ്റ്റഡീസ് ആൻഡ് ആന്റിക് റിസേർച്ച്) യൂറ്റ്യൂബ് ടി.വി. ചാനൽ ഡയറക്ടർ അബ്ദുറഹ്മാൻ മൗലവി അറക്കലിനെ സമസ്‌ത ഇസ്‌ലാമിക് സെന്റർ ഖത്വീഫ് സെൻട്രൽ കമ്മറ്റി ആദരിച്ചു. 19 വർഷമായി സഊദി അറേബ്യയിലെ ചരിത്ര പഠന രംഗത്ത് നടത്തിയ ശ്രദ്ധേയമായ സംഭാവനകളെ മുൻ നിർത്തിയാണ് ഉപഹാരം. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഹംസ ഫൈസി റിപ്പൺ ഹാരം കൈമാറി. 2019 ജൂലൈ 4 നു തുടക്കം കുറിച്ച ആസാർ ടി.വി കഴിഞ്ഞ മാസങ്ങളിലായി 5 ചരിത്ര ഡോക്യുമെന്ററികൾ ഇതിനകം പുറത്തിറക്കി. ആധികാരിക രേഖകളുടെ പിൻബലത്തിൽ തയ്യാറാക്കുന്ന ഓരോ എപ്പിസോഡിനും വൻ സ്വീകാര്യതയാണു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഖറാമിത്തകളുടെ കഅബ, അലാഉൽ ഹള്റമി(റ) ചരിത്രം, ദാരീൻ, ജാറുദിയ്യ, ഐനുസ്സാറ തുടങ്ങിയവയാണ് ഇത് വരെയായി ആസാർ പുറത്തിറക്കിയത്. അൽ ഹസയിലെ മസ്‌ജിദ് ജുവാസയെ കുറിച്ചുള്ള പുതിയ എപ്പിസോഡ് പണിപ്പുരയിലാണ്. ചടങ്ങിൽ മുഷ്ത്താഖ്, ഇഖ്ബാൽ ഫൈസി, സി പി ശരീഫ് സാഹിബ്, മുഹമ്മദ് നിസാമി, ഹംസ, ഉമർ ഹസനി, അബ്ദുൽ മജീദ് വാഫി എന്നിവർ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News