2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആഷസ് മഴ കവര്‍ന്നു

 
 
 
 
 
 
 
 
 
 
 
ലണ്ടന്‍: ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം മഴ കവര്‍ന്നു. വൈകീട്ട് 3.30ന് തുടങ്ങേണ്ട മത്സരം രാത്രി ഏറെ വൈകിയും തുടങ്ങിയിട്ടില്ല. ശക്തമായ മഴ കാരണം ടോസും നടന്നില്ല. ലോകകപ്പ് ക്രിക്കറ്റിനിടെയും ശക്തമായ മഴ കാരണം പല മത്സരങ്ങളും റദ്ദാക്കിയിരുന്നു. മഴ ഉടന്‍ തോര്‍ന്നില്ലെങ്കില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം ഉപേക്ഷിക്കാനാണ് സംഘാടകരുടെ തീരുമാനം. ആദ്യ ടെസ്റ്റില്‍ ആസ്‌ത്രേലിയ 251 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. മഴ ഇല്ലെങ്കില്‍ ടെസ്റ്റ് ഇന്ന് തുടരും. മത്സര സമയത്ത് മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്ര സമയം നീണ്ടുനില്‍ക്കുമെന്ന വിവരം ഉണ്ടായിരുന്നില്ല. 
 
 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.