2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ആശുപത്രി വളപ്പില്‍ മനം കുളിര്‍പ്പിക്കും പച്ചക്കറി കൃഷി

ചെറുവത്തൂര്‍: ആശുപത്രി വളപ്പില്‍ വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികള്‍ തുരുത്തി പ്രാഥമമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവരുടെ കണ്ണില്‍ ഹരിതകാന്തി നിറക്കും. കൃഷി വകുപ്പ് നടപ്പിലാക്കിയ സ്ഥാപനങ്ങളിലെ കൃഷി പദ്ധതി പ്രകാരമാണ് തുരുത്തി പി.എച്ച്.സിയില്‍ കൃഷി ആരംഭിച്ചത്.

എഴുപത് സെന്റ് സ്ഥലത്ത് പച്ചക്കറികള്‍ നട്ടു. വെണ്ട, വെള്ളരി, കൈപ്പ,വഴുതിന, ചീര, കോളിഫ്‌ലവര്‍ തുടങ്ങി കാബേജ് വരെ ഇവിടെ വിളഞ്ഞു നില്‍ക്കുന്നു. ജീവനക്കാര്‍ക്കൊപ്പം തുരുത്തിയിലെ ഐശ്വര്യ കുടുംബശ്രീ അംഗങ്ങളും കൃഷി പരിപാലനത്തിനിറങ്ങി. കണികാ ജലസേചന സംവിധാനം ഒരുക്കി. പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവു ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഒ.വി നാരായണന്‍ അധ്യക്ഷനായി. സി.വി പ്രമീള, കെ. നാരായണന്‍, ഡോ.സിയാദ്, കൃഷി ഓഫിസര്‍ ടി.വി ധന്യ, കെ. ഭാസ്‌കരന്‍, കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.