2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ആവേശം വിതറി ചന്ദ്രബാബുവിന്റെ മണമ്പൂര്‍ പഞ്ചായത്ത് പര്യടനം

ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ചന്ദ്രബാബു മണമ്പൂര്‍ പഞ്ചായത്തില്‍ പ്രചാരണം നടത്തി. പഞ്ചായത്തിലെ 25 ഓളം സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്കു സ്വീകരണം ലഭിച്ചു. കുളമുട്ടത്ത് നിന്നാരംഭിച്ച പര്യാടന പരിപാടി രാത്രി ഏഴുമണിയോടെ മണമ്പൂര്‍ നാലുമുക്കില്‍ സമാപിച്ചു. വിവിധ സ്വീകരണ യോഗങ്ങളില്‍ പി.ഉണ്ണികൃഷ്ണന്‍, അംബിരാജ്, പി.ജെ.നഹാസ്, ജി.സത്യശീലന്‍, സന്തോഷ്, ഭദ്രന്‍പിള്ള, എസ്.സുരേഷ് കുമാര്‍, വലിയവിള സമിര്‍, അസീസ് കിനാലുവിള എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, സോഫിയാ സലിം, ആര്‍.ജയ, പ്രശോഭന വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷന്‍: മണമ്പൂര്‍ പഞ്ചായത്തിലെ വാളക്കോട് മലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സ്വീകരണത്തിന് നന്ദി പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.