2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആവേശം തണുത്ത് കുട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണം

മാനന്തവാടി: കേരളത്തിലെ തെരഞ്ഞെടുപ്പ് ആരവമൊന്നും തോല്‍പെട്ടി ചെക്ക് പോസ്റ്റ് കടന്ന് കര്‍ണാടകയിലെ കുടക് ജില്ലയില്‍ എത്തിയാല്‍ കാണാനില്ല. പോസ്റ്ററോ ബാനറോ ബോര്‍ഡുകളോ അതിര്‍ത്തി ഗ്രാമമായ കുട്ടയില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല. 18ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് കേവലം 10 ദിനം മുന്‍പുള്ള സ്ഥിതിയാണിത്. പരസ്യ പ്രചാരണം കാണാനില്ലെങ്കിലും വീട് വീടാന്തരം കയറി ഇറങ്ങിയുള്ള പ്രചാരണം ഇവിടെ സജീവമാണ്. മൈസൂരു- കുടക് മണ്ഡലത്തിന്റെ ഭാഗമാണ് അതിര്‍ത്തിയിലെ കുട്ട ഉള്‍പ്പെടെയുള്ള ഗ്രാമങ്ങള്‍. നിലവിലെ എം.പി പ്രതാപ് സിമ്മയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ജെ.ഡി.എസിലെ വിജയ് ശങ്കര്‍ ജനവിധി തേടുന്നുണ്ട്. ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. രാഹുല്‍ അയലത്ത് മത്സരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.