2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ആള്‍ദൈവം ഭയ്യുജി മഹാരാജ് ജീവനൊടുക്കി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഭയ്യുജി മഹാരാജ് ജീവനൊടുക്കി. അദ്ദേഹത്തിന്റെ വസതിയില്‍ സ്വയം വെടിയുതിര്‍ത്താണ് മരണം. ഉടന്‍ ഇന്‍ഡോറിലെ ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഉദയ്‌സിന്‍ ദേശ്മുഖ് എന്ന് യഥാര്‍ഥ പേരുള്ള ഇദ്ദേഹം മുന്‍ മോഡലായിരുന്നു. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിങ് തുടങ്ങിയ രംഗങ്ങളില്‍ സജീവമായിരുന്ന ഭയ്യുജി മഹാരാജ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെനാളായി മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിരുന്നതായും വിവരങ്ങളുണ്ട്.
ഭയ്യുജിക്ക് കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി പദവി നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇദ്ദേഹമുള്‍പ്പെടെ അഞ്ച് ആത്മീയനേതാക്കള്‍ക്കാണ് അന്ന് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയത്.
ഭയ്യൂജിയുടെ ആദ്യ ഭാര്യ മാധവി 2015ല്‍ മരിച്ചിരുന്നു. 2017ല്‍ ഡോ.ആയുഷി ശര്‍മയെ വിവാഹം ചെയ്തു. 1968ല്‍ ഷുജല്‍പൂരിലാണ് ഇദ്ദേഹം ജനിച്ചത്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി സാമൂഹിക പദ്ധതികള്‍ ഇദ്ദേഹം നടത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.