2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ആള്‍ക്കൂട്ടകൊലപാതകം: പൊലിസിന്റെ കര്‍മസേന

തിരുവനന്തപുരം: ആള്‍ക്കൂട്ട അക്രമവും കൊലപാതകവും കര്‍ശനമായി തടയാന്‍ പൊലിസിന്റെ പ്രത്യേക കര്‍മസേന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ പൊലിസ് മേധാവിമാരെ കര്‍മ സേനയുടെ നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചു. ഇവരെ സഹായിക്കുന്നതിനായി ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടകൊലപാതകത്തിനും അക്രമത്തിനുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹറ സര്‍ക്കുലറിറക്കി. ഇതു സംബന്ധിച്ച സുപ്രിംകോടതി വിധിയിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. 

ആള്‍ക്കൂട്ടകൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നല്‍കാന്‍ സാധ്യതയുള്ളവരേയും അത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, വിദ്വേഷ പ്രസംഗങ്ങളോ പ്രകോപനപരമായ പ്രസ്താവനകളോ ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളോ പ്രചരിപ്പിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതും കര്‍മസേനയുടെ ചുമതലയാണ്. ഇന്റലിജന്‍സ് വിവരങ്ങളുടെയോ മുന്‍ അനുഭവങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് തടയാന്‍ പൊലിസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നോഡല്‍ ഓഫിസര്‍മാര്‍ മാസത്തിലൊരിക്കല്‍ ജില്ലയിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റേയും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടേയും യോഗം വിളിക്കണം. ഒന്നിലേറെ ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവ തടയുന്നതിനുള്ള പൊതുവായ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി ആ വിവരം നോഡല്‍ ഓഫിസര്‍ സംസ്ഥാന പൊലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഡി.ജി.പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.