2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആള്‍ക്കൂട്ടംകണ്ട് വിജയം ഉറപ്പിക്കരുതെന്ന് മായാവതി

 

വാരണാസി:  ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയെ രൂക്ഷമായി പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുന്നതിനാല്‍ റാലിയിലും റോഡ് ഷോയിലുമെല്ലാം വലിയ ആള്‍ക്കൂട്ടങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഇതെല്ലാം ബി.ജെ.പിയ്ക്കു കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്നും റാലിയ്ക്കും റോഡ് ഷോയ്ക്കും കാഴ്ചക്കാരായാണ് ജനങ്ങള്‍ എത്തുന്നതെന്നും മായാവതി പറഞ്ഞു.
വാരണാസിയില്‍ പാര്‍ട്ടി പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യു.പിയിലെ ഭൂരിപക്ഷം ജനങ്ങളും ബി.എസ്.പിക്കൊപ്പമാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും മായാവതി ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.