2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ആളില്ല; മുത്തങ്ങയിലെ ജീപ്പ് ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍

മുത്തങ്ങ: കാനന സവാരിക്കായി സഞ്ചാരികളെത്താതായതോടെ മുത്തങ്ങയിലെ ജീപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍.
കാടുകാണാനെത്തുന്ന സഞ്ചാരികളുമായി ദിനംപ്രതി 60ലധികം സര്‍വിസുകള്‍ നടത്തിയിരുന്നസ്ഥാനത്ത് ഇപ്പോള്‍ രണ്ട് സര്‍വിസുകള്‍ക്ക് പോലും എത്തുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. മുത്തങ്ങയിലേക്ക് സഞ്ചാരികളെത്താതായതോടെ ഇവര്‍ക്കും ഇപ്പോള്‍ വരുമാനം ഇല്ലാതായി. കഴിഞ്ഞ രണ്ടുമാസമായി കാടുകാണാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എന്നാല്‍ സഞ്ചാരികളെത്താതായതോടെ ഇവിടെ സര്‍വിസ് നടത്തിയിരുന്ന 29 ജീപ്പുതൊഴിലാളികളും സാമ്പത്തികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. ആഴ്ചയില്‍ ഒരുസര്‍വിസുപോലും ഇപ്പോള്‍ ലഭിക്കുന്നില്ല. സര്‍വിസുകള്‍ മുടങ്ങിയതോടെ വാഹനത്തിന്റെ ലോണ്‍ പോലും മുടങ്ങിയ അവസ്ഥയിലാണ്.
സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. രാത്രിയാത്രാ നിരോധനത്തിന് പുറമെ സഞ്ചാരികളുടെ കുറവും കച്ചവടത്തെ നന്നായി ബാധിച്ചിട്ടുണ്ട്.
വിനോദ സഞ്ചാരികളെ പ്രധാനമായും ആശ്യയിച്ച് കഴിയുന്നവരാണ് പ്രദേശത്തുകാര്‍. സഞ്ചാരികളുടെ കുറവ് റിസോര്‍ട്ട് മേഘലയേയും ബാധിച്ചതിനാല്‍ ഒരുപാട് തൊഴിലാളികള്‍ പട്ടിണിയിലാണ്. സഞ്ചാരികള്‍ എത്താന്‍ ഇനിയുംവൈകിയാല്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.