2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ആലുവ നഗരത്തിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക് രൂക്ഷം

ആലുവ: നഗരത്തിലും ദേശീയപാതയിലും ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് യാത്രക്കാരെ വലക്കുന്നു. ട്രാഫിക്ക് പൊലിസിന് ഉള്‍പ്പെടെ ആര്‍ക്കും കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ അശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളാണ് രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനുള്ള പ്രധാന കാരണം. കാലാകാലങ്ങളില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയാറാകാത്തതും പ്രശ്‌നമാണ്.
പല കേന്ദ്രങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലാണ് അധികൃതരുടെ നടപടികളെന്ന് വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക്.
നഗരത്തിലെ റെയില്‍വേ സ്‌റ്റേഷന്‍, പമ്പ് കവല, കെ.എസ്.ആര്‍.ടി.സി കവല, ബാങ്ക് കവല, മാര്‍ക്കറ്റ് റോഡ്, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ബൈപ്പാസ്, തോട്ടക്കാട്ടുകര, സിവില്‍ സ്‌റ്റേഷന്‍ റോഡ്, പവര്‍ ഹൗസ് കവല തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. അനധികൃത പാര്‍ക്കിംഗും പൊലിസിന്റെ കുറവും നഗരത്തിലെ ഗതാഗത കുരുക്കിന്റെ കാരണങ്ങളാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.