2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ആലത്തൂരില്‍ നിന്ന് അരക്കോടിയിലധികം കുഴല്‍പ്പണം പിടികൂടി; രണ്ടുപേര്‍ പിടിയില്‍

ആലത്തൂര്‍: ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ ആലത്തൂരില്‍ നിന്നും കുഴല്‍പ്പണം പിടികൂടി. ആലത്തൂര്‍ ഡിവൈ.എസ്.പിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടൊയോട്ട കാറില്‍ രേഖകളില്ലാതെ കടത്തികൊണ്ടുവരികയായിരുന്ന 58,39,500 രൂപ പിടിച്ചെടുത്തത്. ആയിരം, അഞ്ഞൂറ് എന്നിവയുടെ കെട്ടുകളായി മുന്‍സീറ്റുകളുടെ ഇടയിലുള്ള ഹാന്‍ഡ് ബ്രേക്കിന്റെ അടിയില്‍ പ്രത്യേകം നിര്‍മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ ആക്കപറമ്പ് സ്വദേശി നൗഷാദ് ബാബു (32), കരിങ്കല്ലത്താണി സ്വദേശി മന്‍സൂര്‍ അലി (35) എന്നിവരെ കസ്റ്റഡിയിലെടുത്തു. സേലത്തു നിന്നും മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു പണമെന്ന് പ്രതികള്‍ മൊഴി നല്‍കി. ഡിെൈവ. എസ്.പി സി.കെ രാമചന്ദ്രന്‍, സ്‌ക്വാഡ് അംഗങ്ങളും എസ.്പി.ഒമാരുമായ പ്രജിത്ത്, ജയകുമാര്‍, സുജിത്ത്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.