2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആറ് എന്‍.ജി.ഒ യൂനിയന്‍ നേതാക്കള്‍ റിമാന്‍ഡില്‍

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി മുഖ്യശാഖയിലെ മാനേജരുടെ കാബിനില്‍ കയറി അക്രമം നടത്തിയ എന്‍.ജി.ഒ നേതാക്കളെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കീഴടങ്ങിയ ആറുപേരെ റിമാന്‍ഡ് ചെയ്തത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് എന്നിവരെയാണു റിമാന്‍ഡ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ബാങ്ക് ആക്രമിച്ച സംഘത്തില്‍ ഉണ്ടെന്ന് പൊലിസ് കരുതുന്ന അജയകുമാര്‍ ഒളിവിലാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
രണ്ടുപേര്‍ നേരത്തേ കീഴടങ്ങിയിരുന്നു. യൂനിയന്‍ തൈക്കാട് ഏരിയ സെക്രട്ടറി എ. അശോകന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി ഹരിലാല്‍ എന്നിവരാണ് മുന്‍പ് കീഴടങ്ങിയത്. റിമാന്‍ഡിലായ ഇവരെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ റിമാന്‍ഡ് ചെയ്തവരെ ഇന്ന് സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസമാണ് എസ്.ബി.ഐ ശാഖയില്‍ കയറി ആക്രമണം നടത്തിയത്. അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News