2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ആറുവയസ്സുകാരിയെ രണ്ടാനമ്മ കഴുത്തറുത്തു കൊന്നു

ദമാം: സഊദിയില്‍ രണ്ടാനമ്മ ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. കിഴക്കന്‍ പ്രവിശ്യയിലാണ്  കൊലപാതകം അരങ്ങേറിയത്. റീം അല്‍ റാഷിദി എന്ന കുട്ടിയെയാണ് പിതാവിന്റെ രണ്ടാം ഭാര്യ കൊലപ്പെടുത്തിയത്. രാവിലെ അല്‍ അഹ്‌സയിലെ സ്‌കൂളില്‍ പോയ കുട്ടിയെ രണ്ട് പിരിയഡുകള്‍ക്ക് ശേഷം രണ്ടാനമ്മ വിളിച്ചിറക്കി കൊണ്ട് വരികയായിരുന്നു.
ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് നിന്ന് കുട്ടിയെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. ഒരാള്‍ സ്ത്രീയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 30 വയസുകാരിയായ പ്രതിയെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷന് കൈമാറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.