2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ആറുനാളിനു ശേഷം ജവാനെ കണ്ടെത്തി

ജമ്മുകശ്മീര്‍: ജമ്മു കാശ്മീരിലെ സിയാച്ചിനിലുണ്ടായ മണ്ണിടിച്ചിലില്‍ ആറു ദിവസങ്ങള്‍ക്ക് ശേഷം കാണാതായ പത്ത് സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. കര്‍ണാടകയിലെ ധര്‍വാദ് സ്വദേശിയായ ലാന്‍സ് നായിക് ഹനുമന്തപ്പെ യെയാണ് ജീവനോടെ കണ്ടെത്തിയത്.
അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ആര്‍.ആര്‍ ആശുപത്രിയില്‍ കഴിയുകയാണ് ഇദ്ദേഹം. സൈനികന്റെ കരളിന്റെയും വൃക്കകളുടെയും നില തകരാറിലായെന്നും ന്യൂമോണിയ ബാധിച്ചിരിക്കുകയാണെന്നും ഇന്നലെ വൈകിട്ടിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 25 അടി താഴ്ചയില്‍ മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ജവാന്‍ കിടന്നിരുന്നത്.
ഗ്്‌ളോസിയര്‍ സെക്ടറിലെ ബേസ് ക്യാംപില്‍ നിന്നും എയര്‍ ആബുലന്‍സിലാണ് ഡല്‍ഹി ആര്‍.ആര്‍ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേന മേധാവി ദല്‍ബീര്‍ സിങ്ങും എത്തി. അതിനിടെ സൈന്യം നടത്തുന്ന തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ലഡാക്ക് മേഖലയിലെ നോര്‍ത്തണ്‍ ഗ്്‌ളോസിയര്‍ സെക്ടറിലെ 19,600 അടി ഉയരത്തിലെ സൈനിക പോസ്റ്റിലാണ് മണ്ണിടിച്ചിലുണ്ടായത്. രാത്രി മൈനസ് 42 ഡിഗ്രി സെല്‍ഷ്യസും പകല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസും താപ നിലയുള്ള ഇവിടെ കാലാവസ്ഥ വളരെ പ്രതികൂലമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.