2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

ആറാം കിരീടത്തിനായി ബ്രസീല്‍ റഷ്യയില്‍

മോസ്‌ക്കോ: അഞ്ച് തവണ ചാംപ്യന്‍മാരായ ബ്രസീല്‍ ലോകകപ്പിനായി റഷ്യയിലെത്തി. ആറാം കിരീടമാണ് നെയ്മറും സംഘവും സ്വപ്നം കാണുന്നത്.
റഷ്യന്‍ ലോകകപ്പിന് ഏറ്റവും ആദ്യം യോഗ്യത നേടിയത് സെലക്കാവോകളായിരുന്നു. സന്നാഹ മത്സരങ്ങളെല്ലാം വിജയിച്ചാണ് അവര്‍ എത്തുന്നതും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍.
കഴിഞ്ഞ ദിവസം നടന്ന അവസാന സന്നാഹ മത്സരത്തില്‍ ബ്രസീല്‍ 3-0ത്തിന് ഓസ്ട്രിയയെ പരാജയപ്പെടുത്തിയിരുന്നു.
ആ മത്സരത്തില്‍ ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, കുട്ടീഞ്ഞോ എന്നിവര്‍ വല ചലിപ്പിച്ചത് കാനറികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായി മാറി. ഓസ്ട്രിയക്കെതിരായ ഗോളോടെ ബ്രസീലിനായി 55 ഗോളുകള്‍ തികച്ചു.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നെയ്മര്‍ മൂന്നാം സ്ഥാനത്ത്. 55 ഗോളുകള്‍ ആയതോടെ നെയ്മര്‍ ഇതിഹാസ താരം റൊമാരിയോക്കൊപ്പമാണുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.