2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

ആര്‍.സി.ബിയില്‍ 27 ഒഴിവുകള്‍; അപേക്ഷ 17വരെ

റീജ്യനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.സി.ബി) യില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 27 ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്.

സീനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ എട്ട്, ടെക്‌നിക്കല്‍ ഓഫിസര്‍ ഏഴ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഒന്ന്, സീനിയര്‍ ഫിനാന്‍സ് ആന്‍ഡ് ബിസിനസ് മാനേജര്‍ ഒന്ന്, ടെക്‌നോളജി മാനേജര്‍ രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ രണ്ട്, ആപ്ലിക്കേഷന്‍ അസിസ്റ്റന്റ് അഞ്ച്, മെക്കാനിക്കല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ ഒന്ന്, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.

ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കുന്നതിനായി 500 രൂപ ഫീസുണ്ട്. ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.rcb.res.in, www.rcb.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. അവസാന തിയതി: മെയ് 17


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.