2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആര്‍.ബി.ഐ വായ്പാ നിരക്കില്‍ മാറ്റമില്ല

മുംബൈ: പലിശനിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു. ആര്‍.ബി.ഐയില്‍ നിന്ന് രാജ്യത്തെ വാണിജ്യബാങ്കുകള്‍ വാങ്ങുന്ന വായ്പകള്‍ക്കുള്ള പലിശയായ റിപോ നിരക്ക് 6.25 ശതമാനമായി തുടരും. കരുതല്‍ ധനാനുപാത നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. ബാങ്കുകള്‍ പലിശരഹിതമായി ആര്‍.ബി.ഐയില്‍ സൂക്ഷിക്കേണ്ട കരുതല്‍ധനം നാല് ശതമാനമായി തുടരാനും ആര്‍.ബി.ഐ തീരുമാനിച്ചു.
രാജ്യത്തിന്റെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളര്‍ച്ചാനിരക്ക് 6.9 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അടുത്ത വര്‍ഷം 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ആര്‍.ബി.ഐ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.