2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ആര്‍.കെ പച്ചൗരിക്ക് സമന്‍സ്

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍ മേധാവി ആര്‍.കെ പച്ചൗരിക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു.

ടെറിയിലെ പച്ചൗരിയുടെ മുന്‍ സഹപ്രവര്‍ത്തക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ജൂലൈ 11ന് പച്ചൗരി നേരിട്ട് ഹാജരാവണമെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ശിവാനി ചൗഹാന്‍ പറഞ്ഞു. പരാതിയിന്മേല്‍ പച്ചൗരിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 341, 354 (എ), (ബി), (ഡി), 509 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.