2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

പയ്യന്നൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹകിനെ കാറില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. കക്കംപാറയിലെ ചൂരക്കാട്ട് ബിജു (32)വാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.45 ഓടെ രാമന്തളി മുട്ടം പാലത്തിനും പാലക്കോട് സെന്‍ട്രലിനും ഇടയിലാണ് സംഭവം.
സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് വധക്കേസിലെ 12-ാം പ്രതിയാണ് ബിജു. സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ ഇന്നോവ കാറില്‍ പിന്‍തുടര്‍ന്നെത്തിയ അക്രമികള്‍ ഇടിച്ചിടുകയായിരുന്നു. റോഡില്‍വീണ ബിജുവിനെ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്കോടിച്ച സുഹൃത്ത് രാജേഷ് ഓടി രക്ഷപ്പെട്ടു. പുരുഷോത്തമന്റെയും നാരായണിയുടെയും മകനാണ് ബിജു. സഹോദരങ്ങള്‍: ബിന്ദു, സുനില്‍, രതീഷ്, സുഭാഷ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News