2018 August 17 Friday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ആര്‍ടിആര്‍ പുതിയ എബിഎസ് പതിപ്പുമായി ടിവിഎസ്

അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയുടെ പുതിയ എബിഎസ് പതിപ്പുമായി ടിവിഎസ്. ഡ്യുവല്‍ ചാനല്‍ എബിഎസുമായി അവതരിച്ച ആര്‍ടിആര്‍ 200 4 വിയിന്റെ മുംബൈ എക്‌സ്‌ഷോറൂം വില 1,08,899 രൂപയാണ്.

കാര്‍ബുറേറ്റഡ് വേരിയന്റില്‍ മാത്രമാണ് എബിഎസ് ലഭ്യമാക്കിയിരിക്കുന്നത്. ഫ്യുവല്‍ ഇന്‍ഞ്ചെക്റ്റഡ് വേരിയന്റില്‍ ഇത് ലഭ്യമല്ല.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിആര്‍എല്ലുകള്‍ എന്നിവയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 198 സിസി സിങ്കിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കാര്‍ബുറേറ്റഡ് അപ്പാച്ചെ ആര്‍ടിആര്‍ 200 4 വിക്ക് കരുത്ത് പകരുന്നത്.

20.3 പിഎസ് കരുത്തും 18.1 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. മുന്നില്‍ ടെലസ്‌കോപ്കിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 270mm പെറ്റല്‍ ഡിസ്‌കും പിന്നില്‍ 240mm പെറ്റല്‍ ഡിസ്‌കുമാണ് ബ്രേക്കിങ്ങ്. മുംബൈ ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 5,000 രൂപ അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.