2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആര്യനാട് റോഡില്‍ പാലേക്കോണം കാര്യോട് സമീപത്തെ കുഴി അപകടക്കെണിയാകുന്നു

കാട്ടാക്കട: നെടുമങ്ങാട് ഷോര്‍ലക്കോട് റോഡിലെ കുറ്റിച്ചല്‍ ആര്യനാട് റോഡില്‍ പാലേക്കോണം കാര്യോട് സമീപത്തെ റോഡിലെ കുഴി അപകടക്കെണിയായി മാറുന്നു. ഈ ഭാഗത്തെ കൊടുംവളവില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ വീണാണ് അപകടം നടക്കുന്നത് . റോഡില്‍ രണ്ടിടത്താണ് കുഴികള്‍ ഉള്ളതെങ്കിലും റോഡിന്റെ മധ്യഭാഗത്തെ കുഴിയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നേരത്തെ രൂപപ്പെട്ട ചെറിയ കുഴികള്‍ അടയ്ക്കാത്തതിനാല്‍ റോഡ് ഏതാണ്ട് പൂര്‍ണമായും കുഴിയായി മാറി. വാഹനങ്ങള്‍ ഈ ഭാഗത്തെത്തുമ്പോള്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് മറ്റു വാഹനങ്ങളെ അപകടത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം പുതുക്കുളങ്ങര സ്വദേശി വിജയലക്ഷ്മി ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. എതിരെ വന്ന കെ.എസ്.ആര്‍.ടി.സി.ബസ് കുഴി ഒഴിവാക്കാന്‍ വെട്ടി ഒഴിച്ചപ്പോള്‍ ഓടിച്ച സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെട്ടെങ്കിലും നിസാര പരുക്കുകളോടെ വീട്ടമ്മ രക്ഷപ്പെട്ടത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷോര്‍ ലക്കോട് റോഡില്‍ നെടുമങ്ങാട് മുതല്‍ പരുത്തിപ്പള്ളി വരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരത്തില്‍ റബറൈസ്ഡ് ചെയ്തത് .എന്നാല്‍ മാസങ്ങള്‍ കഴിയുന്നതിന് മുന്‍പ്് തന്നെ റോഡ് തകര്‍ന്നു .എന്നാല്‍ നാളിതുവരെ തകരാര്‍ പരിഹരിക്കാന്‍ കരാറുകാരനും തയാറായിട്ടില്ല . എത്രയും വേഗം അറ്റകുറ്റപ്പണി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനും സ്ഥലം എം.എല്‍.എയ്ക്കുമൊക്കെ നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News