2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ആരോപണ വിധേയനായ ലീഗ് നേതാവ് സ്ഥാനമൊഴിഞ്ഞു

കണ്ണൂര്‍: വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ആരോപണ വിധേയനായ മുസ്‌ലിംലീഗ് സ്ഥാനത്തുനിന്നു സ്ഥാനമൊഴിഞ്ഞു. അഴീക്കോട് മണ്ഡലം ജനറല്‍സെക്രട്ടറി കെ. പി.എ സലീമാണ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുന്നതായി ജില്ലാ നേതൃത്വത്തെ അറിയിച്ചത്. കണ്ണൂര്‍ കോര്‍പറേഷനിലെ ലീഗ് കൗണ്‍സിലര്‍ കൂടിയാണു സലീം. മണ്ഡലം കമ്മിറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറിയായി ബി.കെ അഹ്മദിനെ തെരഞ്ഞെടുത്തതായി ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. പാപ്പിനിശേരി പഞ്ചായത്ത് വാര്‍ഡ് അംഗം കൂടിയായ വനിതാ പ്രവര്‍ത്തകയാണ് അഴീക്കോട് മണ്ഡലം കമ്മിറ്റിക്കു പരാതി നല്‍കിയത്. അപമര്യാദയായി പെരുമാറുകയും ഇല്ലാക്കഥകള്‍ മെനഞ്ഞ് ജീവിതം ദുസഹമാക്കിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളുമായിരുന്നു പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ വളര്‍ച്ച തടയാനുള്ള ശ്രമമാണു ആരോപണത്തിനു പിന്നിലെന്നാണു സലീമിന്റെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.