2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആരോപണം തള്ളി ഗതാഗതമന്ത്രി

 

കോഴിക്കോട്: ഇ- മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 3,000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം തള്ളി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ബസുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇ- മൊബിലിറ്റിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ കേരളത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിയെകണ്‍സള്‍ട്ടന്‍സിയായി കണ്ടെത്തിയത്. ഈ കമ്പനിയുമായി ഇതുവരെ കരാര്‍ ഒപ്പുവച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ബസ് വാങ്ങാനാണെങ്കില്‍ ഡി.പി.ആര്‍ ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. നിലവില്‍ 3,000 ബസ് വാങ്ങാനുള്ള ശേഷി കെ.എസ്.ആര്‍.ടി.സിക്ക് ഇല്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ്.
കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കേണ്ട ആവശ്യം ഇല്ല. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ എംപാനല്‍ ലിസ്റ്റില്‍ നിന്നാണ് പ്രൈസ് വാട്ടര്‍ കൂപ്പറിനെ തിരഞ്ഞെടുത്തത്. വാഹനവുമായി ബന്ധപ്പെട്ട മേഖലയില്‍ ഈ കമ്പനിക്കാണ് കൂടുതല്‍ പരിചയം. 80 ലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചത്. ഇതാണ് 4,500 കോടിയുടെ അഴിമതിയായി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചത്. കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണെങ്കില്‍ കേന്ദ്രത്തിന്റെ എം പാനലില്‍ നിന്ന് മാറ്റുമായിരുന്നു. അത് ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരളത്തില്‍ വ്യാവസായിക പുരോഗതിക്ക് കാരണമാകുന്ന ഇ- മൊബിലിറ്റി പദ്ധതി നടപ്പാക്കുന്നത്.
എന്നാല്‍ ഗതാഗത മന്ത്രിയായ താന്‍ ഇക്കാര്യം അറിഞ്ഞില്ലെന്ന പ്രചാരണം തെറ്റാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.